തൃശ്ശൂരിലെ സദാചാര ആക്രമണം; മ‍ര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചുതൃശ്ശൂര്‍: സദാചാര ആക്രമണത്തെ തുടര്‍ന്ന് മ‍ര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. ചേര്‍പ്പ് സ്വദേശി സഹര്‍ (32)ആണ് മരിച്ചത്.

തൃശ്ശൂര്‍ പഴുവില്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹര്‍ സദാചാരത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടത്. മ‍ര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 


തൃശ്ശൂര്‍ - തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍. കഴിഞ്ഞ മാസം 18-ാം തിയ്യതി അര്‍ദ്ധരാത്രിയിലായിരുന്നു ആക്രമണമുണ്ടായത്. രാത്രി 12 മണിക്ക് ശേഷം ക്ഷേത്ര പരിസരത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ആന്തരീകാവയവങ്ങള്‍ക്ക് പരുക്കേറ്റിരുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ സഹ‍ര്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പ്രതികളായ ആറുപേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

Previous Post Next Post