ഒന്നര മണിക്കൂര്‍ നീണ്ട ശ്രമം; വര്‍ക്കലയില്‍ പാരഗ്ലൈഡിംഗിനിടെ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

 



തിരുവനന്തപുരം : വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.

ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കുടുങ്ങിയ ഇന്‍സ്ട്രക്ടറെയും കോയമ്ബത്തൂര്‍ സ്വദേശിയായ യുവതിയെയുമാണ് രക്ഷപ്പെടുത്തിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റില്‍ ആണ് ഇവര്‍ കുടുങ്ങിയത്. ഹൈ മാസ്റ്റ് ലൈറ്റില്‍ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

Post a Comment

Previous Post Next Post