ഹരിപ്പാട് ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു.


ഹരിപ്പാട് : മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. മുതുകുളം വടക്ക് കൊട്ടാരത്തിൽ വടക്കതിൽ വിഷ്ണു (32) ആണ് മരിച്ചത്. മുരിങ്ങച്ചിറ ജംഗ്ഷന് സമീപം വെളുപ്പിന് നാലു മണിയോടെയായിരുന്നു അപകടം. എയർഫോഴ്സ് അംബാല യൂണിറ്റ് ജീവനക്കാരനാണ്. ഭാര്യ: എ.എസ്. ആര്യ. മക്കൾ: അവന്തിക, അവനിക. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കനകക്കുന്ന് പോലീസ് തുടർനടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post