നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ്സ്‌ ഇന്റര്‍ലോക്ക്കയറ്റി നിർത്തിയിട്ട പിക്കപ്പ് വാനിലിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്തിരുവനന്തപുരം: പാറശാലയ്‌ക്ക് സമീപം അയിരയില്‍ ഇറക്കമിറങ്ങവെ ബസ് നിയന്ത്രണം നഷ്‌ടപ്പെട്ട് പിക്കപ്പ് വാനിലിടിച്ച്‌ അപകടം.

ഇറക്കമിറങ്ങി വരവെ കെഎസ്‌ആര്‍ടിസി വേണാട് ബസിന്റെ ബ്രേക്ക് നഷ്‌ടമായതിനെ തുടര്‍ന്നാണ് സംഭവമുണ്ടായത്. വ്യാഴാഴ്‌ച വൈകുന്നേരം സ്‌കൂള്‍വിട്ട സമയത്താണ് അപകടം.


അയിര കുളത്തിന് സമീപത്തുവച്ച്‌ ഇറക്കമിറങ്ങി വന്ന ബസ് ഒരു സ്‌കൂള്‍ ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച്‌ തിരിച്ചു. ഇതിനിടെ ബ്രേക്ക് നഷ്‌ടപ്പെട്ട് വഴിയില്‍ പാര്‍ക്ക്ചെയ്‌ത പിക്കപ്പില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ വാനില്‍ അടുക്കിവച്ചിരുന്ന ഇന്റര്‍ലോക്ക് കട്ടകള്‍ തെറിച്ച്‌ ദേഹത്തുവീണ് അയിര ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരശുവയ്‌ക്കല്‍ സ്വദേശി ബിനിഷ(16), കൊറ്റാമം സ്വദേശി രമ്യ(16) എന്നിവര്‍ക്ക് പരിക്ക്പറ്റി.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയ്‌ക്ക് അപകടം നടക്കുമ്ബോള്‍ ഇതുവഴി നിരവധി കുട്ടികള്‍ യാത്രചെയ്‌തിരുന്നുവെന്നാണ് വിവരം.

Post a Comment

Previous Post Next Post