തൊഴിലുറപ്പ് ജോലിക്കിടെ പാമ്ബു കടിയേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു തിരുവനന്തപുരം പാലോട്: പാമ്ബു കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചൂടല്‍ വത്സല ഭവനില്‍ വത്സല കുമാരി (58) ആണ് മരിച്ചത്.

കഴിഞ്ഞയാഴ്ച തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് പാമ്ബു കടിയേറ്റത്. തുടര്‍ന്ന്, മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.


മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭര്‍ത്താവ്: വിജയന്‍. മക്കള്‍: വിനോജ് ചൂടല്‍, വിജി, അനൂപ്. മരുമക്കള്‍: അഖില, അരുണ്‍, അനഘ.

Post a Comment

Previous Post Next Post