ബന്ധുക്കളെ കുറിച്ച്‌ വിവരമില്ല; പാലക്കാട്‌ സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോര്‍ച്ചറിയില്‍



ദുബൈ: ബന്ധുക്കളെ കുറിച്ച്‌ വിവരം ലഭിക്കാത്തതിനാല്‍ പാലക്കാട് സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

വടക്കേത്തറ മേലാര്‍ക്കോഡ്‌ ഗ്രാമപറമ്ബ്‌ വീട്ടില്‍ പഴയന്‍റെയും പാറുവിന്‍റെയും മകന്‍ പ്രജീഷ്‌ കുമാര്‍ (38) എന്നാണ് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 


ദുബൈ പൊലീസും ഇന്ത്യന്‍ കോണ്‍സുലേറ്റുമാണ് ഇക്കാര്യം അറിയച്ചതെന്നും ഇദ്ദേഹത്തെ അറിയാവുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Post a Comment

Previous Post Next Post