ചാവക്കാട്: തളിയകുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചുചാവക്കാട്: പാലയൂർ മാർ തോമ അതിരൂപതാ തീർത്ഥ കേന്ദ്രത്തിലെ തളിയകുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. പാലയൂർ എടക്കളത്തൂർ വീട്ടിൽ ഷൈബൻ -ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ ആണ് മരിച്ചത്. 11 വയസ്സായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. കാൽ വഴുതി കുളത്തിൽ വീണ വിദ്യാർത്ഥിയെ ഗുരുവായൂർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കരക്കെത്തിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Post a Comment

Previous Post Next Post