തൃശ്ശൂരില്‍ ബൈക്കിന് പിന്നില്‍ ടോറസ് ലോറി ഇടിച്ച്‌ വീട്ടമ്മ മരിച്ചു



തൃശ്ശൂരില്‍ ബൈക്കിന് പിന്നില്‍ ടോറസ് ലോറി ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടില്‍ ഷീജയാണ് മരിച്ചത്. 55 വയസായിരുന്നു.

ഇന്ന് ഉച്ചയോടെ അന്തിക്കാട് ആണ് അപകടം നടന്നത്. പിന്നില്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് നിലത്ത് വീണ ഷീജയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ഷീജയുടെ മരണം സംഭവിച്ചു.


ഷീജയുടെ ഭര്‍ത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post