കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യംപാലക്കാട്:  തമിഴ്‌നാട് ആനക്കട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.

മരുതാചലം, മഹേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ മരുതാചലത്തിനെ കാട്ടാന ആക്രമിച്ചു. കാട്ടാന വരുത്തിയ കൃഷിനാശം കാണാന്‍ പോയപ്പോഴാണ് ഒറ്റയാന്‍ ആക്രമിച്ചത്.


മണ്ണാര്‍ക്കാട് കോയമ്ബത്തൂര്‍ റോഡില്‍ മാങ്കരയിലാണ് മഹേഷ്‌കുമാറിനെ ഒറ്റയാന്‍ ചിവിട്ടിക്കൊന്നത്. അമ്മാവന്‍ രാമചന്ദ്രന്റെ കൃഷിസ്ഥലത്ത് എത്തിയ ഒറ്റയാനെ പടക്കം പൊട്ടിച്ച്‌ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് മഹേഷ്‌കുമാറിനെ ഒറ്റയാന്‍ ആക്രമിച്ചതെന്നാണ് വിവരം.

Post a Comment

Previous Post Next Post