ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു




തൃശൂര്‍: വരവൂരില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും മരിച്ചത്. വരവൂര്‍ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് മരിച്ചത്. വരവൂര്‍ സ്വദേശികളായ ഷാന്‍ജിത്ത് (27), ശ്യാംലാല്‍ (28) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ 26ന് വരവൂര്‍ പാലക്കല്‍ ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post