സ്കൂളിൽ നിന്ന് മടങ്ങവേ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു



പാലക്കാട്‌ പട്ടാമ്പി  പെരുമുടിയൂരിൽ  സ്കൂളിൽ നിന്ന് മടങ്ങവേ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.പട്ടാമ്പി പെരുമുടിയൂർ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കൊണ്ടൂർക്കര പന്തപുലാക്കൽ വീട്ടിൽ മുഹമ്മദ് ആഷിഫ് (17) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം.സ്കൂളിലേക്ക് ഹാൾ ടിക്കറ്റ് വാങ്ങാൻ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടം. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post