കായംകുളത്ത് 2 സ്കൂൾ വിദ്യാർത്ഥികൾ കായലിൽ മുങ്ങിമരിച്ചു. ഒരാളെ കാണാതായി ആലപ്പുഴ: കായംകുളത്ത് കായലിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (13) എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. 


കായലിൽ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതംകൃഷ്ണ (13) നായുള്ള തിരച്ചിൽ തുടരുകയാണ്. കായംകുളം ചൂളതെരുവിൽ എൻ ഡി പി സി യുടെ സോളാർ പാനൽ കാണാൻ എത്തിയതാണ് വ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. 

Post a Comment

Previous Post Next Post