കൊപ്പം പുലാശ്ശേരി സ്കൂൾപടിയിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു പാലക്കാട്‌ കൊപ്പം : പുലാശ്ശേരി സ്കൂൾപടിയിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ നടുവട്ടം കൂർക്കപ്പറമ്പ് സ്വദേശി അർഹാസ് (17 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാൾ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. 


ഇന്ന് രാവിലെ 9 മണിക്കാണ് അപകടം സംഭവിച്ചത്. കൂർക്ക പറമ്പിൽ നിന്നും കൊപ്പം ഭാഗത്തേക്ക് വരുന്ന ബൈക്കും. കൊപ്പത്തു നിന്നും വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പിക്കപ്പ് ജീപ്പിനെ മറികടക്കുന്നതിനിടയിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. ഇരു വാഹനങ്ങളുടെയും വേഗതയും അപകടത്തിന് ആക്കംകൂട്ടി.


അപകടം സംഭവിച്ച ഉടനെ ഹംസാക്ക അംബുലൻസിൽ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ഗുരുതര പരിക്ക് പറ്റിയ യുവാവ് അല്പസമയത്തിനകം മരണപ്പെടുകയായിരുന്നു. സ്ഥലത്ത് പോലീസ് എത്തുന്നത് വരെയും നാട്ടുകാർ ഗതാഗതം നിയന്ത്രിച്ചു. അപകടം നടന്ന ഉടനെ സമീപത്തുള്ളവർ തന്നെയാണ് ഉടനെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. Post a Comment

Previous Post Next Post