ശക്തമായ കാറ്റും മഴയും; സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട : ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞ് സ്കൂട്ടറിന് മുകളിലേക്ക് വീണ് യുവാവ് മരിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്.ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീഴുകായിരുന്നു. അതേ സമയം ശക്തമായ കാറ്റിലും മഴയിലും വിവിധ ഇടങ്ങളിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു.


Post a Comment

Previous Post Next Post