ബൈ​ക്ക് വാ​നു​​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു


കൊ​ല്ലം: ബൈ​ക്ക് വാ​നു​​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ച​ട​യ​മം​ഗ​ലം കോ​ട്ടു​ക്ക​ൽ ലൈ​ലാ​മ​ൻ​സി​ലി​ൽ നൗ​ഫ​ൽ (24), കോ​ട്ടു​ക്ക​ൽ ബി​സ് വി​ല്ല​യി​ൽ ബ​ദ​റു​ദീ​ന്‍റെ മ​ക​ൻ അ​ൽ​അ​മീ​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


ച​ട​യ​മം​ഗ​ലം പ​ള്ളി​ക്ക​ൽ റോ​ഡി​ൽ മാ​ട​ൻ​ന​ട ജം​ഗ്ഷ​നി​ൽ ഇന്നലെ രാ​ത്രി ഒമ്പ​തോ​ടെയാണ് അ​പ​ക​ടം നടന്നത്. പ​രി​ക്കേ​റ്റ നൗ​ഫ​ലി​നെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​ൽ​അ​മീ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവവുമായി ബന്ധപ്പെട്ട് വാ​നി​ന്‍റെ ഡ്രൈ​വ​ർ ക​ട​യ്ക്ക​ൽ സ്വ​ദേ​ശി സാ​വി​ത്തി​നെ ച​ട​യ​മം​ഗ​ലം പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 304 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വാ​ക്ക​ൾ വ​ർ​ക്ക​ല ബീ​ച്ചി​ൽ പോ​യി​ട്ട് മ​ട​ങ്ങി​വ​ര​വെ​യാ​ണ് അ​പ​ക​ടം നടന്നത്. അ​ൽ​അ​മീ​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി മോ​ർ​ച്ച​റി​യി​ലും നൗ​ഫ​ലി​ന്‍റെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Post a Comment

Previous Post Next Post