കുറ്റിപ്പുറത്ത് ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയിടിച്ച് യുവാവ് മരണപ്പെട്ടു

 


മലപ്പുറം  കുറ്റിപ്പുറം മധുരശേരിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ടോറസ് ലോറി സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊന്നാനി മാറഞ്ചേരി സ്വദേശി ഇമ്രാൻ ഇഖ്ബാൽ (32) മരണപ്പെട്ടു.ഭാര്യയുമായി മാറഞ്ചേരിയിൽ നിന്നും കൊളത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെ എൻ ആർ സി എൽ കമ്പനിയുടെ ടോറസ് ലോറിയാണ് ഇടിച്ചത്.അപകടം ഉണ്ടായ ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു.അപകടത്തിൽ നിസ്സാര പരിക്കുകളോടെ ഭാര്യ ഫർസാന രക്ഷപ്പെട്ടു.പൊന്നാനി മാറഞ്ചേരി അമ്മനാട്ട് വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ നസീമ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഇമ്രാൻ ഇഖ്ബാൽ.കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പൊന്നാനി താലൂക്ക് ഹോസ്പിറ്റലിൽ പോസ്റ്റ്മോർത്തിനുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നീറ്റിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും

Post a Comment

Previous Post Next Post