പൂപ്പാറ തൊണ്ടിമലയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടത്തിൽ പെട്ട സംഭവം ; കുട്ടി ഉൾപ്പെടെ നാലു പേര്‍ മരിച്ചു; 14 പേര്‍ക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

 


  ഇടുക്കി പൂപ്പാറ തൊണ്ടിമലയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ നാലുപേർ മരിച്ചു. തിരുനെൽവേലി സ്വദേശികളായ സി. പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ(8), സുധ (20) എന്നിവരാണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.


 നാട്ടുകാരും ഇതുവഴി വന്ന 

യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി

സ്വദേശികളായതിനാലാണ് ഇവരെ

തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറിൽ

വിവാഹത്തിൽ

പങ്കെടുക്കാനെത്തിയവരാണ്.മടക്കയാത്രയിലാണ് അപകടം ഉണ്ടായത്.

 വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിൽ എസ് വളവിൽ വെച്ചാണ്അപകടം നടന്നത്. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.


 #accident #pooppara #death #sad #today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #tourlife #tourism #information #idukkidiaries #LatestNews #idukki #tourandtravel #INFO #tour #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews 

Post a Comment

Previous Post Next Post