ചാലക്കരയില്‍ രണ്ടു കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ചു ,നാലുപേര്‍ക്ക് പരിക്ക്

 
കോഴിക്കോട്  താമരശ്ശേരി :താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ചാലക്കരയില്‍ വാഹനാപകടം നാലുപേര്‍ക്ക് പരുക്കേറ്റു.


രണ്ടു കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നും വന്നകാര്‍ ഇടിച്ചതിനെ തുടര്‍ന്ന് പിന്നാലെ വന്ന സ്കൂട്ടര്‍ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

കാറിൽ യാത്ര ചെയ്തിരുന്ന കക്കട്ടിൽ സ്വദേശികളായ അമ്മദ്, അഫി എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, സ്കൂട്ടർ യാത്രക്കാരായ കോഴിക്കോട് മായനാട് സ്വദേശികളായ ജിഷൺ, റൂബി എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ കാര്‍  യാത്രക്കാരുടെ പരിക്ക്

സാരമുള്ളതാണെന്ന് ദൃസാക്ഷികൾ പറഞ്ഞു. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം


Post a Comment

Previous Post Next Post