പെരുന്നാള്‍ ദിവസം റോഡരികില്‍ ഉമ്മയോട് ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച്‌ വളാഞ്ചേരി സ്വദേശി യുവാവിന് ദാരുണാന്ത്യംദുബൈ:  പെരുന്നാള്‍ ദിവസം റോഡരികില്‍ ഉമ്മയോട് ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച്‌ യുവാവിന് ദാരുണാന്ത്യം റിട്ട.

ഡിവൈ.എസ്.പി ടി.ടി. അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകന്‍ വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ടി.ടിപ്പടി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. 


വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാനായി എത്തിയതാണ്.

തിരികെ വരുമ്ബോഴാണ് റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ച്‌ നില്‍ക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അബൂദബി എലംകോ കമ്ബനിയില്‍ ജോലി ചെയ്യുന്ന ജസീം ദുബൈ റാഷിദിയയിലാണ് താമസിക്കുന്നത്. ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഹംപാസ് പ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാനായി നടപടി പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post