ആലപ്പുഴയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച്‌ ദമ്ബതിമാര്‍ക്ക് ഗുരുതരപരിക്ക് ആലപ്പുഴ: സ്കൂട്ടറില്‍ കാറിടിച്ച്‌ ദമ്ബതിമാര്‍ക്ക് ഗുരുതരപരിക്ക്. സ്കൂട്ടര്‍ യാത്രികരായ കുന്നുമ്മ മഹിളാലയത്തില്‍ വേണുഗോപാല്‍, ഭാര്യ മഹിളാമണി എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്

റോഡില്‍ വലതുവശത്തേക്ക് സൈഡ് തെറ്റിച്ച്‌ എത്തിയ കാര്‍ എതിരേ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അമ്ബലപ്പുഴ- തിരുവല്ല സംസ്ഥാനപാതയില്‍ കരുമാടി കടത്തില്‍പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. 


അപകടത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇടത് വശത്തുകൂടി വരികയായിരുന്ന കാര്‍ പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങുന്നതും എതിരേ വന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുന്നതും സ്കൂട്ടറിലുണ്ടായിരുന്ന ദമ്ബതിമാര്‍ ഉയര്‍ന്നു തെറിച്ച്‌ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

വേണുഗോപാലിന്റെ പരിക്കാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധചികിത്സക്കായി ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. മഹിളാമണി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. 


തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post