ആള്‍മറയില്‍ കിടന്നുറങ്ങിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചുമുണ്ടൂര്‍ (പാലക്കാട്): കിണറിന്റെ ആള്‍മറയില്‍ കിടന്നുറങ്ങിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മന്ദത്ത്പറമ്ബ് കിഴക്കേക്കര വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ രജനീഷ് (34) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. പൊതുകിണറില്‍ ആരോ വീഴുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുകയായിരുന്നു. വിവരമറിഞ്ഞ് കോങ്ങാട് അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് രജനീഷിനെ പുറത്തെടുത്തത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. 


മൃതദേഹം കോങ്ങാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Post a Comment

Previous Post Next Post