ഉണങ്ങിയ ഓല വീണ് ബൈക്ക് യാത്രികന്‍ മരിച്ചു കോതമംഗലം: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ ഉണങ്ങിയ തെങ്ങോല വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു.

ഇഞ്ചൂര്‍ കാളാക്കുടിയില്‍ കെ.എ. ഇയ്യോബ് (74) ആണ് മരിച്ചത്. 


കോതമംഗലം-വാരപ്പെട്ടി റോഡില്‍ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ഇയ്യോബ്. യാത്രക്കിടെ റോഡരികിലെ തെങ്ങില്‍നിന്ന് ഓല തലയില്‍ വീണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേല്‍ക്കുകയായിരുന്നു. 


ഭാര്യ: കടവൂര്‍ പടിഞ്ഞാറേക്കുടി കുടുംബാഗം ലീല. മക്കള്‍: വര്‍ഗീസ്, ബെന്‍സി, എല്‍ദോസ്. മരുമക്കള്‍: സോണി, എല്‍ദോസ്, ലിന്റ. 


സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് ഇഞ്ചൂര്‍ മാര്‍ തോമാ സെഹിയോന്‍ യാക്കോബായ പള്ളിയില്‍.

Post a Comment

Previous Post Next Post