കാർ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു
മലപ്പുറം: കരുളായി വാരിക്കലില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. കുഴലംമുണ്ടയിലെ ജോജി - പ്രിയ ദമ്പതികളുടെ മകന്‍ ആദല്‍ ജോജി (23)മരിച്ചത്. കരുളായി ചുള്ളിയോട് പാതയിലെ പാണ്ട്യാലുംപാടത്ത് വെച്ച് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതൃ സഹോദരന്റെ .കോഴിക്കോടുള്ള വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.


ആദൽ ജോജിയുടെ മുത്തശ്ശി ഏലിയാമ, വീട്ടിലെ ജോലിക്കാരി സുശീല അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ രണ്ടുപേരെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.


Post a Comment

Previous Post Next Post