സ്കൂട്ടര്‍ മതിലിലിടിച്ച്‌ പരിക്കേറ്റ സൈനികന്‍ രക്തംവാര്‍ന്ന് മരിച്ചു



അഞ്ചല്‍: നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച്‌ റോഡില്‍ വീണ സൈനികന്‍ രക്തംവാര്‍ന്ന് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മരിച്ചു

കരുനാഗപ്പള്ളി മാലുമേല്‍ ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തില്‍ അറയ്ക്കല്‍ വാളക൦ പൊടിയാട്ടുവിള സിജാ ഭവനത്തില്‍ സജി ബേബി (51) ആണ് മരിച്ചത്. 


ഗുജറാത്ത്‌ ഗാന്ധിനഗര്‍ ബി.എസ്.എഫ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ഒ ഓഫിസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. 


ഇന്നലെ രാവിലെ പൊടിയാട്ടുവിളയിലെ വീട്ടില്‍നിന്നും കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്‌. നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച്‌ തലക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ ഏറെ നേരം റോഡില്‍ കിടന്ന് രക്തം വാര്‍ന്നതാണ്

മരണകാരണമെന്ന് പറയപ്പെടുന്നു. 


ഭാര്യ: ഷൈനി. മക്കള്‍: ജിഷമോള്‍, ജിസ്സ സജി. സംസ്കാരം ചൊവ്വാഴ്ച 12.30ന് വാളകം മാര്‍ത്തോമ്മ വലിയ പള്ളിയില്‍

Post a Comment

Previous Post Next Post