ശക്തമായ കാറ്റ്: തെങ്ങ്കടപുഴകി വീണ് മധ്യവയസ്‌കന് ദാരുണാന്ത്യംആലപ്പുഴ  എടത്വ: തെങ്ങ്കടപുഴകി വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. തലവടി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ ചേരിക്കല്‍ചിറ ഗിരീശന്‍ ആണ് മരിച്ചത്.

50 വയസായിരുന്നു. ശക്തമായ കാറ്റ് വീശിയടിച്ചതോടെയാണ് തെങ്ങ്കടപുഴകി വീണത്. ഇന്ന് രാത്രി 8.45 ഓടെയായിരുന്നു സംഭവം.

അപകട സ്ഥലത്തു വെച്ച്‌ തന്നെ ഗിരീശന്‍ മരണപ്പെട്ടു. തലവടി എട്ടിയാട് മുക്ക് കോതാകരി പാടത്ത് നിന്ന തെങ്ങാണ് കടപുഴകി വീണത്. നെല്‍കര്‍കനും ക്ഷീര കര്‍ഷകനുമാണ് ഗിരീശന്‍.


അതേസമയം, കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍,പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post