കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊച്ചി വൈപ്പിന്‍ സ്വദേശി സേവ്യര്‍ അപ്പച്ചന്‍ അത്തിക്കുഴി (52) ആണ് മരിച്ചത്.
മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്. ഹെസ്‌കോ കമ്ബനിയില്‍ സീമേന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.