സ്കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു


തിരുവനന്തപുരം  ഇലഞ്ഞി: നിയന്ത്രണംവിട്ട സ്കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥിനി മരിച്ചു.

ആലപുരം വെട്ടത്ത് പുത്തന്‍പുര വിനോദ് അഗസ്റ്റിന്‍റെ മകള്‍ ജെന്നിഫര്‍ വിനോദ് (17) ആണ് മരിച്ചത്. 


സംസ്കാരം നാളെ രാവിലെ 10ന് ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഫൊറോന പള്ളിയില്‍. കഴിഞ്ഞ വെള്ളിയാഴ്ച ആലപുരം കവലയിലായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാതാവ്: പ്രിന്‍സി. സഹോദരന്‍: അലക്സ്. ജെന്നിഫര്‍ വിനോദ് കുറവിലങ്ങാട് ദേവമാതാ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

Post a Comment

Previous Post Next Post