മാതാവിനൊപ്പം ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ മക്കയില്‍ മരിച്ചുമക്ക: മാതാവിനൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ മക്കയില്‍ മരിച്ചു. കാരശ്ശേരി കക്കാട് സ്വദേശി മുക്കന്‍തൊടി അബ്ദുള്‍റഹ്മാന്‍ (ഒമ്ബത്) ആണ് മരിച്ചത്.

മാതാവ് ചക്കിപ്പറമ്ബന്‍ കുരുങ്ങനത്ത് ഖദീജയോടൊപ്പം ഉംറക്കെത്തിയ ബാലന്‍, ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു.


ഉടന്‍ മക്ക കിങ് അംബ്ദുല്‍ അസീസ് ആശുപത്രിയിലും തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ഇവിടെ വെച്ചായിരുന്നു മരണം. 


ഹാഇലില്‍ ജോലിചെയ്യുന്ന പിതാവ് മുക്കന്‍തൊടി നാസര്‍ മക്കയില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post