അടൂരിൽ കുളത്തിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

 


അടൂർ: സുഹൃത്തുകൾക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പള്ളിക്കൽ പ്രശാന്ത് ഭവനിൽ (ചരിഞ്ഞവിളയിൽ) പ്രശാന്തിൻ്റേയും ശശികലയുടേയും മകൻ പി.എസ്. കാർത്തിക് (13) ആണ് മരിച്ചത്. 

      തിങ്കളാഴ്ച വൈകുനേരം അഞ്ചിന് പള്ളിക്കൽ കൈതയ്ക്കൽ എൻഎസ്എസ് കരയോഗ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഒലിക്കൽവയലിലെ കുളത്തിലാണ് കർത്തിക് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയത്. പൊടുന്നനെ കാർത്തിക് വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതനുസരിച്ച് വഴിയാത്രക്കാർ എത്തി കാർത്തിക്കിനെ കരക്കെത്തിച്ചെങ്കിലും മരിച്ചു. അടൂർ ഹോളി ഏയ്ഞ്ചൽസിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്./

Post a Comment

Previous Post Next Post