പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു


 


കാസർഗോഡ് അഡൂർ ദേവറടുക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ദേവറടുക്കയിലെ മുഹമ്മദ് ആഷിഖ് (ഏഴ്), മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

          കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുഹമ്മദ് ആഷിഖിനെ ആദ്യം പുറത്തെടുത്തുവെങ്കിലും ഫാസിലിനെ തിരച്ചലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post