കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ അടിമാലിക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.



കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. അടിമാലി ഈസ്റ്റേൺ സ്കൂളിനു സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ സ്കൂളിന് സമീത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു.അടിമാലി കല്ലാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

15 അടിയോളം താഴ്ച്ചയിലേക്കാണ് കാർ പതിച്ചത്. ഉടൻ തന്നെ നാട്ടുകാരും വാഹനയാത്രികരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും അടിമാലി ഫയർ ഫോഴ്സിനെ വിവരം അറിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ജീവനക്കാർ കാറിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചു. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.

Previous Post Next Post