കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു



അമ്പലപ്പുഴ: അമ്പലപ്പുഴ കിഴക്കെ നടയിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.കരുമാടി മനോജ്ഭവനത്തിൽ ബാലകൃഷ്ണൻ്റെ മകൻ മനോജ് (36) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 7-30 ഓടെ അമ്പലപ്പുഴ കിഴക്കേ നടയിലായിരുന്നു അപകടം. പെയിൻ്റിംഗ് തൊഴിലാളിയായ മനോജ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലിക്കു മടങ്ങവെ കിഴക്കേ നട ഭാഗത്തുവെച്ച് എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ചു തന്നെ മനോജ് മരിച്ചു.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: രേണുക.മക്കൾ: ആദിത്യൻ, ആയുഷ്.

Post a Comment

Previous Post Next Post