കോതിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചുകോഴിക്കോട്: കോതി പാലത്തിന് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥി മരിച്ചു.

പയ്യാനക്കല്‍ കാവ് സ്റ്റോപിന് സമീപം 'ഹരികൃഷണ'യില്‍ സതീഷ് കുമാര്‍ നാടഞ്ചേരിയുടെ (പുരുഷു) മകന്‍ അഭിന്‍ (19) ആണ് മരിച്ചത്. 


വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കെ.എസ്.ഇ.ബിക്ക് വേണ്ടി ഓടുന്ന ജീപ്പിടിച്ചാണ് അപകടം. ബീച്ച്‌ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം മാനാരി ശ്മശാനത്തില്‍ സംസ്കരിച്ചു. മാതാവ്: കനകം.സഹോദരന്‍: അക്ഷയ്.

Post a Comment

Previous Post Next Post