നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് ദാരുണാന്ത്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ..

 


വയനാട്: കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂർ ഇരട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് വിവരം. കാറിലുണ്ടായിരുന്നത് ആറുപേരാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം നടന്നത് . പുഴമുടിക്ക് സമീപം റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാൾ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂർ ഇരിട്ടി സ്വദേശികളായ അഡോൺ, ഡിയോണ, സാജോ ജോസ്, ജിസ്ന, കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്നേഹ, സോന എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ജിഷ്ണ മേരി ജോസഫ് കാലക്കൽ വീട്, 
ഇരിട്ടി അങ്ങാടി കടവ് കാലക്കൽ ജിഷ്ണ മേരി ജോസഫ്, 2, , കാസർഗോഡ് വെള്ളരിക്കുണ്ട് പുത്തൻപുരക്കൽസ്നേഹ ജോസഫ്,

 എന്നീ രണ്ടു പെൺകുട്ടികളും ഇരിട്ടി അങ്ങാടിക്കടവ് കചേരികടവ് ചെന്നെളിൽവീട്
അഡോൺ ബെസ്റ്റി 
എന്ന ആൺകുട്ടിയുമാണ് മരിച്ചത്


Post a Comment

Previous Post Next Post