ചാലിയാർ പുഴയിൽ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

 


മലപ്പുറം: ചാലിയാർ പുഴയിൽ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു. മലപ്പുറം മമ്പാട് കറുകമണ്ണ മുണ്ടോണ്ടിൽ ഷിജോയുടെ മകൻ ജോഷ്യവാ ഷിജോ (8) ആണ് മരിച്ചത്. ചാലിയാർ പുഴയുടെ കറുകമണ്ണ കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.


സുഹൃത്തുക്കളുമായി പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് എടവണ്ണയിൽ നിന്ന് ഇആർഎഫ് സംഘം ബോട്ടുമായി എത്തിയിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെനിന്ന് പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സുചിത്രയാണ് മാതാവ്. ജോസ് ലി, ജോയൽ എന്നിവർ സഹോദരങ്ങളാണ്.


തുവ്വൂർ അക്കരപ്പുറം എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ ജോഷ്യവാ സ്കൂൾ അടച്ചതിനെ തുടർന്നാണ് തൂവൂരിലെ അമ്മയുടെ വീട്ടിൽ നിന്നും മമ്പാട് കറുകമണ്ണയിലെ അച്ഛന്റെ വീട്ടിലെത്തിയത്. അവധി


ആഘോഷിക്കാൻ സുഹൃത്തുക്കളുമായി പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.


Post a Comment

Previous Post Next Post