ആലപ്പുഴ ബൈപ്പാസിൽ സ്കൂട്ടറിൽ കാറിടിച്ച് അധ്യാപിക മരിച്ചുആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ് (48) മരിച്ചത്. മാതാ സീനയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ്. സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ മാലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അമിത വേഗത മൂലം നിയന്ത്രണം തെറ്റി മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറടക്കം 3 ഇരുചക്ര വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. മറ്റ് രണ്ട് വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.


ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. മാലയുടെ ഭർത്താവ് അനിൽകുമാർ ഷാർജയിലാണ്. മക്കൾ; അനീഷ് കുമാർ (മെഡിക്കൽ വിദ്യാർഥി), അശ്വിൻ കുമാർ (എൻജിനീയറിങ് വിദ്യാർത്ഥി).

Post a Comment

Previous Post Next Post