തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്.തൃശ്ശൂർ  തളിക്കുളം: കൊപ്രക്കളത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പറവൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു.

പറവൂർ പുത്തൻപുരയിൽ പത്മനാഭൻ (81) ഭാര്യ പാറുക്കുട്ടി(78) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ഷാജി(49) ശ്രീജ(44), അഭിരാമി(11) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. ബൈക്കിനെ മറി കടന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ടവരെ തളിക്കുളം ആബുലൻസ് സർവീസ്, തൃപ്രയാർ, വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ചേർന്ന് തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് കാർ ഇടിച്ചത്. കാറിലുണ്ടായിരുന്നവർ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്നു.സംഭവമറിഞ്ഞ് വലപ്പാട് പോലീസും സ്ഥലത്ത് എത്തി

Post a Comment

Previous Post Next Post