ബൈക്കിൽ മുള്ളൻ പന്നി ഇടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക് കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുള്ളൻ പന്നി വാഹനത്തിൽ ഇടിച്ച് അച്ഛനും മകനും സാരമായി പരിക്കേറ്റു. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30 മണിയോടെ ചിറ്റാരിക്കാൽ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post