കാസർഗോഡ് ടെയിനിൽ നിന്ന് വീണ്എടത്തനാട്ടുകര സ്വദേശി മരണപ്പെട്ടു

  

 കാസർഗോഡ് ബന്തിയോട്: തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട്ടെ സാബിര്‍ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ പെരിങ്കടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിനൊപ്പം ഗോവയിലേക്ക് പോകുന്നതിനിടെയാണ് സാബിര്‍ തെറിച്ച് വീണത്. ഗോവയിലെത്തിയപ്പോള്‍ സാബിറിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ഗോവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗോവ പൊലീസ് മറ്റ് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടപ്പോഴാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൃതദേഹം കണ്ടെത്തിയതായി അറിയുന്നത്.

പെരുന്നാളിന് വിനോദ യാത്ര പോയതായിരുന്നു സാബിർ 

Post a Comment

Previous Post Next Post