ചാലിയത്ത് ഫൈബര്‍ വെള്ളത്തില്‍നിന്ന് പുഴയില്‍ വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി
കോഴിക്കോട്  ചാലിയം മല്‍സ്യബന്ധനത്തിന് പോവാനുള്ള തയ്യാറെടുപ്പിനിടെ ഫൈബര്‍ വള്ളത്തില്‍ ചാലിയാര്‍ പുഴയില്‍ വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. ചാലിയം കൈതവളപ്പില്‍ താമസിക്കുന്ന തൈക്കടപ്പുറം ഉസ്മാന്‍ (56)നെയാണ് കാണാതായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.

ചാലിയം സ്വദേശി ചെറുപുരക്കല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ഇലാഹി വെള്ളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മല്‍സ്യബന്ധനത്തിന് പോയതായിരുന്നു ഉസ്മാന്‍. 


എന്നാല്‍, കാറ്റ് ശക്തമായതോടെ ചാലിയം കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് 75 മീറ്റര്‍ അകലെയായി ചാലിയാറില്‍ ഫൈബര്‍വള്ളം നങ്കൂരമിട്ട് കിടക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതാവുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പോലിസിന് നല്‍കിയ മൊഴി. രാത്രി 12.30 ഓടെ അപകടം സംഭവിച്ചിട്ടും കൂടെയുണ്ടായിരുന്നവര്‍ ഇന്നു പുലര്‍ച്ചയോടെ മാത്രമാണ് വിവരം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്.

ബേപ്പൂര്‍ പോലിസെത്തി സുഹൃത്തുക്കളില്‍നിന്നു മൊഴിയെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post