കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

 


ആലപ്പുഴ: കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കോമന പുതുവൽ വിനയന്റെ മകൻ വിഘ്നേശ്വറാണ് മരിച്ചത്. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാണാതായതോടെ തിരച്ചിൽ നടത്തിയപ്പോഴാണ് വെള്ളത്തിൽ കുട്ടിയെ കണ്ടത്. അമ്പലപ്പുഴയിൽ ആണ് സംഭവം നടന്നത്.


മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു. കുട്ടിയെ കാണാതെ വന്നപ്പോൾ മുത്തശിയും സഹോദരിയും തെരച്ചിൽ നടത്തി. ഇതിനൊടുവിലാണ് വീടിന് പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ അമ്മ അയേന നേരത്തെ മരിച്ചിരുന്നു


Post a Comment

Previous Post Next Post