ബൈക്കുകൾ കൂട്ടിയിടിച്ചു… യുവാവ് മരിച്ചു… മറ്റൊരു യുവാവിന്റെ കാൽ രണ്ടായി ഒടിഞ്ഞു… ഹരിപ്പാട് : ഏവൂർ ആറാട്ട് കൊട്ടാരത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11 ഓടെ ഏവൂർ മുട്ടം റോഡിലാണ് അപകടമുണ്ടായത്. ആറാട്ട് കൊട്ടാരം റോഡിൽനിന്ന് കയറിവന്ന ബൈക്കും ഏവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം യുവാക്കളുടെ ബൈക്ക് മുള്ളിവേലിക്കെട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബൈക്ക് ഓടിച്ച മുട്ടം കണിച്ചനല്ലൂർ കൊച്ചു തറയിൽ ഉണ്ണി കൃഷ്ണന്റെ മകൻ അരുൺ (കുട്ടു – 21) ആണ് മരിച്ചത്. തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചതാണ് മരണകാരണം. വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞു. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.ബൈക്കിന് പുറകിൽ ഇരുന്ന, ബന്ധുവായ കണിച്ചനല്ലൂർ ചിറയിൽ പുത്തൻ തറയിൽ സുജയുടെ മകൻ സുജയുടെ മകൻ സച്ചിൻ (ജിത്തു -19)ന്റെ കാൽ രണ്ടായി ഒടിഞ്ഞു. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്ക് യാത്രക്കാരനായിരുന്ന മുട്ടം മലമേൽക്കോട് പെരളശ്ശേരിൽ ധനജനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

Post a Comment

Previous Post Next Post