കോളേജ് ബസും കാറും കൂട്ടിയിടിച്ച്‌ ആറ് പേര്‍ക്ക് പരിക്ക്ഇടുക്കി പീരുമേട്: കോളജ് ബസും കാറും കൂട്ടിയിടിച്ച്‌ ആറ് പേര്‍ക്ക് പരിക്ക്. കൊല്ലം- ഡിണ്ടുക്കല്‍ ദേശീയ പാതയില്‍ മരുതുംമൂടിന് സമീപം 36-ാം മൈലില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

സെന്റ് ആന്റണീസ് കോളേജിലെ ബസും നെടുങ്കണ്ടത്ത് നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റു. കാര്‍ നെടുങ്കണ്ടത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. മുണ്ടക്കയത്ത് നിന്ന് പെരുവന്താനത്തേക്ക് വരികയായിരുന്ന സ്വകാര്യ കോളേജിന്റെ ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഏഴ് യാത്രക്കാര്‍ ഉണ്ടായിരുന്നു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post