സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

 


കനത്ത മഴയിൽ സഡൻ ബ്രേക്കിട്ടപ്പോൾ തെന്നിമാറിയ സ്‌കൂട്ടർ സൈൻ ബോർഡിൽ ചെന്നിടിച്ച് യുവാവിന് ദാരുണാന്ത്യം. മക്കപ്പുഴ ആലായിൽ ഷെറിൻ (28)ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മന്ദമരുതി പള്ളി പടിക്കും മക്കപ്പുഴ ജങ്ഷനും ഇടയിലാണ് സംഭവം.മന്ദമരുതി ഭാഗത്തു നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു ഷെറിൻ. കനത്ത മഴയ്ക്കിടെ പെട്ടെന്ന് സ്‌കൂട്ടർ ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ നിന്ന് തെന്നി മാറുകയായിരുന്നു. വാഹനം നേരെ സൈൻ ബോർഡിൽ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷെറിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പറയുന്നു.അടുത്ത കാലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഈ ഭാഗത്ത് അപകടം പതിവാണ്. വാഹനങ്ങൾക്ക് അമിത വേഗമാണ്. ദിവസങ്ങൾക്ക് മുൻപ് ഇവിടെ അടുത്ത് തന്നെ സ്‌കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകട മരണം.

Post a Comment

Previous Post Next Post