കൂട്ടുകാരന്റെ വീട്ടില്‍ വന്ന വിദ്യാര്‍ഥി സമീപത്തെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചുമംഗലാപുരം : വെള്ളിയാഴ്ച ബൈന്തൂര്‍ കൂസള്ളി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി.

ചിക്കമംഗളൂറു കൊപ്പ എഎസ്‌ഐ കുമാര ഷെട്ടിയുടെ മകന്‍ ചിരന്ത് ഷെട്ടിയാണ് (20) മരിച്ചത്. മംഗ്‌ളൂറില്‍ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ ബികോം - ഏവിയേഷന്‍ കോഴ്‌സ് വിദ്യാര്‍ഥിയാണ്.


ദുഃഖ വെള്ളി ഒഴിവ് ദിനമായതിനാല്‍ സഹപാഠികളായ കീര്‍ത്തന്‍ ദേവഡിഗ, അക്ഷയ് ആചാരി, അല്‍വിന്‍, ധരന്‍, റെയാന്‍ എന്നിവര്‍ക്കൊപ്പം വ്യാഴാഴ്ച ബൈന്തൂറില്‍ പോയതായിരുന്നു ചിരന്ത്. രാത്രിയായതിനാല്‍ എല്ലാവരും അക്ഷയ് ആചാരിയുടെ വീട്ടില്‍ താമസിച്ചു. വെള്ളിയാഴ്ച കീര്‍ത്തന്‍ ദേവഡിഗയുടെ വീട്ടില്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് മൂന്നരയോടെ എല്ലാവരും വെള്ളച്ചാട്ടം കാണാന്‍ പോവുകയായിരുന്നു.

Post a Comment

Previous Post Next Post