നാട്ടിലേക്ക് വരുന്നതിനിടെ കാര്‍ മരത്തിലിടിച്ച്‌ മലയാളികളായ റിട്ടയേര്‍ഡ് അധ്യാപകനും മകനും മരിച്ചു. : നാലു പേര്‍ക്ക് ഗുരുതര പരിക്ക്
നാഗര്‍കോവില്‍: ഈസ്റ്റര്‍ അവധിക്ക് ചെന്നൈയില്‍നിന്ന് നാട്ടിലേക്ക് തിരിച്ച കുടുംബം സഞ്ചരിച്ച കാര്‍ രാത്രി മരത്തിലിടിച്ച്‌ അച്ഛനും മകനും തത്ക്ഷണം മരിച്ചു.

4 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍.കന്നുമാമൂട് സ്വദേശി റസല്‍ അയ്യന്‍ (60), മകന്‍ അരുണ്‍ സാം (30) എന്നിവരാണ് മരിച്ചത്. അരുണ്‍സാമിന്റെ ഭാര്യ അക്ഷ (27), മകന്‍ ആഡ്രിയന്‍ (2), അക്ഷയുടെ അമ്മ സരോജനി (55), സഹോദരന്‍ ആദില്‍ (25) എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം.


കന്നുമാമൂ‌ട് സ്വദേശികളായ ഇവര്‍ ചെന്നൈയിലാണ് താമസിക്കുന്നത്. കാറില്‍ രാത്രി നാട്ടിലേക്ക് വരുമ്ബോള്‍ വില്ലിക്കുറിയില്‍ വച്ചായിരുന്നു അപകടം. കാര്‍ ഓടിച്ചത് അരുണ്‍ സാം ആയിരുന്നു. അരുണ്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് സംശയിക്കുന്നു. അരുണ്‍ സാം ചെന്നൈയില്‍ ഐ. ടി ജീവനക്കാരനാണ്. ഭാര്യ അക്ഷ താംബരം റെയില്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥ. മറ്റുള്ളവരെ നാട്ടുകാര്‍  നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരണിയല്‍ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post