ലോറിയിൽ നിന്നും ഗ്ലാസ്സ് ഇറക്കുന്നതിനിടെ ഗ്ലാസ്സിന് ഇടയിൽ കുടുങ്ങി യുവാവ് മരണപ്പെട്ടു

 മലപ്പുറം: വളാഞ്ചേരിയിൽ ഗ്ലാസ് പാളികകള്‍ക്കും ലോറിക്കും

 ഇടയില്‍ കുടുങ്ങിയ ചുമട്ട്

തൊഴിലാളി മരണപ്പെട്ടു.

വളാഞ്ചേരി കൊട്ടാരം സ്വദേശി

സിദ്ധീക്കിനാണ് അപകടത്തില്‍

ജീവന്‍ നഷ്ടമായത്.ബുധനാഴ്ച

 ഉച്ചക്ക് 12മണിയോടെയായിരുന്നു സംഭവം.തമിഴ്നാട്ടില്‍ നിന്നും

ഗ്ലാസ് ലോഡുമായി വന്നതായിരുന്നു

 ലോറി. വളാഞ്ചേരി കോട്ടപ്പുറം

ജുമാ മസ്ജിദിനു സമീപം

പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്,

ഗ്ലാസ് ഷോപ്പിലേക്കാവശ്യത്തിനായി എത്തിച്ചിരുന്ന ഗ്ലാസ്സാണ് ലോറിയില്‍

നിന്നും തെന്നിവീണത്.

ക്രയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിനിടെ ചെരിഞ്ഞ ഗ്ലാസ് സിദ്ദിഖിന്‍റെ ദേഹത്ത് പതിക്കുകയായിരുന്നു. ലോറിക്കും ഗ്ലാസ്സിനും ഇടയില്‍ പെട്ട സിദ്ദിഖിനെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.Post a Comment

Previous Post Next Post