കാറ്റിൽ അടഞ്ഞ വാതിൽ തട്ടി… ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചുനെടുമങ്ങാട് ∙ മലബാർ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുകയായിരുന്ന യുവാവ് പുറത്തേക്ക് വീണു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം

കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. കണ്ണൂരിൽ മരപ്പണിക്കാരനായ ആനന്ദ് കൃഷ്ണൻ

ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു.


ട്രെയിനിൽ നിന്നു പല്ല് തേക്കുമ്പോൾ കാറ്റിൽ അടഞ്ഞവാതിൽ തട്ടി ആനന്ദ് കൃഷ്ണൻ തെറിച്ചു വീഴുകയായിരുന്നു എന്ന വിവരമാണ് റെയിൽവേ അധികൃതരിൽ നിന്നു ലഭിച്ചതെന്ന് സഹോദരൻ അനൂപ് കൃഷ്ണൻ പറഞ്ഞു. മൃതദേഹം രാത്രി വൈകി വിശ്വപുരത്തെകുടുംബ വീട്ടിലേക്കു കൊണ്ടു വന്നു. സംസ്കാരം ഇന്ന്. കരിഞ്ചകിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ ആശാരി അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനായ ആനന്ദ് കൃഷ്ണൻ കഴിഞ്ഞ 17 വർഷമായി കണ്ണൂരിലാണ്. ഭാര്യ കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.

Post a Comment

Previous Post Next Post