സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു
കണ്ണൂർ∙ കണ്ണാടിപ്പറമ്പ്ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽപീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ (8) എന്ന കുട്ടി പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവാണ് ഫാത്തിമ.കണ്ണൂർ: ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തേക്കേൽ വീട്ടിൽ സജിമോൻ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി (19) ആണ് മരിച്ചത്.

അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്

Post a Comment

Previous Post Next Post