നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു



 തൃശ്ശൂർ വലപ്പാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. കുന്നംകുളം പഴഞ്ഞി ചെറുതുരുത്തി മേലയില്‍ ദാസന്റെ മകന്‍ ജൂബിനാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ വലപ്പാട് കുരിശുപള്ളി വളവില്‍ വച്ചാണ് അപകടം. ടൈല്‍ പണിക്കാരനായ ജുബിന്‍ തൃപ്രയാറില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് വലപ്പാട് വളവില്‍ വച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഉഷ അമ്മയും ജിഷ്ണു സഹോദരനുമാണ്.

Post a Comment

Previous Post Next Post